രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ 500 സിക്സറുകൾ എന്ന നാഴികക്കല്ല് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ആണ് രോഹിത് ഈ നേട്ടത്തിൽ എത്തിയത്. മത്സരത്തിന് മുമ്പ് 497 സിക്‌സറുകളിൽ നിൽക്കുക ആയിരുന്നു രോഹിത്. CSK-യ്ക്ക് എതിരെ സെഞ്ച്വറി നേടിയ രോഹിത് സിക്സുകൾ ആകെ അടിച്ചു.
മത്സരത്തിൻ്റെ 11-ാം ഓവറിൽ ലെഗ് സൈഡിലൂടെ ജഡേജയെ സിക്സ് അടിച്ചാണ് നാഴികക്കല്ലിലെത്തിയത്. 500 സിക്‌സറുകൾ എന്ന നാഴികക്കല്ല് തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് രോഹിത് ശർമ്മ. ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, ആന്ദ്രെ റസൽ, കോളിൻ മൺറോ എന്നിവരാണ് ഇതിന് മുമ്പ് 500 സിക്‌സറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.
Most Sixes in T20s
1056 – Chris Gayle
860 – Keiron Pollard
678 – Andre Russell
548 – Colin Munro
500 – Rohit Sharma*
494 – Alex Hales
Most 6s in T20 format (Indians)
500 – Rohit Sharma*
383 – Virat Kohli
331 – MS Dhoni