ടി20യിൽ 10000 കടന്ന് രോഹിത് ശർമ്മ

Newsroom

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും ലോകത്തെ ഏഴാമത്തെ താരവുമായി മാറി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ആണ് രോഹിത് ഈ നാഴികക്കല്ല് മറികടന്നത്‌ രോഹിതിനന്റെ ടി20യിലെ 362-ാം ഇന്നിംഗ്‌സായിരുന്നു ഇത്‌.

ആർ സി ബി താരം വിരാട് കോഹ്‌ലി കഴിഞ്ഞ ഐപിഎല്ലിൽ 10,000 ടി20 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരുന്നു. വെസ്റ്റിൻഡീസ് താരം ഗെയ്ല് ആണ് ടി20 റൺ വേട്ടയിൽ ഒന്നാമത്‌. 463 മത്സരങ്ങളിൽ നിന്ന് 14,562 റൺസ് ഗെയ്ല് നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഷൊയ്ബ് മാലിക് (11,698), കീറോൺ പൊള്ളാർഡ് (11,474), ഫിഞ്ച് (10,499), കോഹ്‌ലി (10,379), ഡേവിഡ് വാർണർ (10,373) എന്നിവരാണ് രോഹിതിന് മുന്നിൽ ഉള്ളത്.