“റിയാൻ പരാഗിന്റെ സീസണാകും ഇത്, ഭാവി ഇന്ത്യൻ താരമാണ്” – സഞ്ജു സാംസൺ

Newsroom

ഇന്ന് ഡെൽഹി ക്യാപിറ്റൽസിന് എതിരെ രാജസ്ഥാൻ റോയൽസിന്റെ താരമായി മാറിയ റിയാൻ പരാഗിനെ പ്രശംസിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ. റിയാൻ പരാഗ് ഫോമിലേക്ക് എത്തുന്നതിനായി എല്ലാവരും അവസാന സീസണുകളായി കാത്തിരിക്കുക ആയിരുന്നു. അവൻ അത്ര പ്രതീക്ഷ നൽകുന്ന യുവതാരമാണ്. സഞ്ജു ഇന്ന് പറഞ്ഞു.

സഞ്ജു 24 03 29 00 03 13 060

ഈ സീസൺ ആണ് റിയാൻ പരാഗ് ഫോമിലേക്ക് എത്തുന്ന ആ സീസൺ എന്ന് ഞാൻ കരുതുന്നു. സഞ്ജു പറഞ്ഞു. അവന് രണ്ട് നല്ല മത്സരങ്ങൾ ലഭിച്ചു. സീസൺ തുടങ്ങുന്നേ ഉള്ളൂ. ഈ പ്രവർത്തനം തുടർന്നാൽ അവന് ഇത് ഒരു നല്ല സീസണായി മാറും. സഞ്ജു പറഞ്ഞു. റിയാൻ പരാഗ് ഇന്ത്യൻ ടീമിന്റെ ഭാവി താരമാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

ഇന്ന് രാജസ്ഥാൻ റോയൽസിനായി പരാഗ് 45 പന്തിൽ നിന്ന് 84 റൺസ് ആണ് അടിച്ചത്. 7 ഫോറും 6 സിക്സും താരം അടിച്ചു.