ടി20യിൽ റിഷഭ് പന്തിന് 4000 റൺസ്

ടി20 ക്രിക്കറ്റിൽ 4000 റൺസ് തികച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത്. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന ഐ.പി.എൽ മത്സരത്തിലാണ് റിഷഭ് പന്ത് 4000 ടി20 റൺസുകൾ തികച്ചത്. മത്സരത്തിൽ റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയും മികച്ചു നിന്നിരുന്നു.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 8 വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ 4 പന്തിൽ 13 റൺസ് എടുത്താണ് റിഷഭ് പന്ത് ടി20യിൽ 4000 റൺസ് തികച്ചത്. പുറത്താവാതെ 52 റൺസ് എടുത്ത ഡേവിഡ് വാർണറുടെയും 89 റൺസ് എടുത്ത മിച്ചൽ മാർഷിന്റെയും പ്രകടനമാണ് ഡൽഹിക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ ഡൽഹി തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.