റിഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ചെന്നൈയ്‌ക്കെതിരായ മത്സരത്തിനിടെ സ്ലോ ഓവർ റേറ്റിന് ഡെൽഹി ക്യാപ്റ്റൻ റിഷഭ് പന്തിന് പിഴ. സ്ലോ ഓവർ റേറ്റിന് പിഴ ലഭിക്കുന്ന രണ്ടാമത്തെ നായകനാണ് പന്ത്. നേരത്തെ ശുഭ്മൻ ഗില്ലിനും പിഴ ലഭിച്ചിരുന്നു. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു ഗില്ലിനും പിഴ കിട്ടിയത്.

റിഷഭ് 24 04 01 15 28 05 186

പന്ത് 12 ലക്ഷം രൂപ പിഴ ആയി അടക്കണം. 2 പിഴവുകൾ കൂടി ആവർത്തിച്ചാൽ ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ ലഭിക്കും. ഒരിക്കൽ കൂടെ ഈ തെറ്റ് ചെയ്താൽ പിഴ 24 ലക്ഷമായി വർധിക്കും. ഒപ്പം സഹ താരങ്ങളും പിഴ നൽകേണ്ടി വരും.