റിഷഭ് പന്ത് തന്നെ ഡെൽഹി ക്യാപിറ്റൽസിനെ നയിക്കും, ഔദ്യോഗിക പ്രഖ്യാപനം വന്നു

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരാനിരിക്കുന്ന എഡിഷനിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായി റിഷഭ് പന്ത് ഉണ്ടാകും എന്നുറപ്പായി. ഫ്രാഞ്ചൈസി ഇന്ന് ഇതു സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തി.

റിഷഭ് 23 11 09 21 30 04 632

വിക്കറ്റ് കീപ്പർ-ബാറ്റർ 14 മാസത്തിന് ശേഷം ആണ് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. അവസാന ഒരാഴ്ച ആയൊ പന്ത് ഡെൽഹിക്ക് ഒപ്പം പരിശീലനം നടത്തുന്നുണ്ട്. താരത്തിന് എൻ സി എയുടെ ഫിറ്റ്നസ് ക്ലിയറൻസും ലഭിച്ചിരുന്നു.

ഋഷഭിനെ വീണ്ടും ക്യാപ്റ്റനായി സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ഡിസി ചെയർമാനും സഹ ഉടമയുമായ പാർത്ഥ് ജിൻഡാൽ പറഞ്ഞു. റിഷഭ് പന്തിന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകം മുഴുവൻ ആഗ്രഹിക്കുന്ന ഒന്നാണ്. കാറപകടം കാരണം കഴിഞ്ഞ ഐ പി എല്ലും ലോകകപ്പും എല്ലാം റിഷഭ് പന്തിന് നഷ്ടമായിരുന്നു‌