ഐപിഎൽ 2023ന്റെ ഫൈനൽ നിശ്ചയിച്ച ദിവസം നടത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ റിസര്‍വ് ഡേയിലേക്ക് മത്സരം മാറ്റുകയായിരുന്നു. ഇന്ന് റിസര്‍വ് ഡേയും മഴ കൊണ്ടുപോയാൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് വിജയികളാകും. ആദ്യ ക്വാളിഫയറിൽ ചെന്നൈ ഗുജറാത്തിനെ പരാജയപ്പെടുത്തിയെങ്കിലും 14 മത്സരങ്ങളിൽ പത്തെണ്ണം വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഗുജറാത്ത് വിജയികളാകും.
അങ്ങനെ സംഭവിച്ചാൽ തുടര്‍ച്ചയായ രണ്ടാം തവണയാവും ഗുജറാത്ത് കിരീടം നേടുന്നത്. ഇത്തരത്തിൽ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനായി ഹാര്‍ദ്ദിക് ഇതോടെ മാറും. 2010, 2011 വര്‍ഷങ്ങളിൽ ധോണിയും 2019, 2020 വര്‍ഷങ്ങളിൽ രോഹിത് ശര്‍മ്മയും തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്മാരാണ്.
മേയ് 29ന് മഴയില്ലെന്നാണ് ഇപ്പോളത്തെ കാലാവസ്ഥ പ്രവചനം എന്നതിനാൽ തന്നെ മത്സരം നടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.