ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐപിഎലിന് ഉണ്ടാകും എന്ന് സൂചന

Sports Correspondent

ഐപിഎലിന്റെ യുഎഇ പതിപ്പിലെ 31 മത്സരങ്ങൾക്കും ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഉണ്ടാകുമെന്ന് സൂചന. ഈ വരുന്ന വിവരം ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് വലിയ അനുഗ്രഹം ആവും. ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് നിരയിലും ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സാന്നിദ്ധ്യമുണ്ട്. പൂർണ്ണമായും താരങ്ങൾ ഐപിഎലിന്റെ യുഎഇ പാദത്തിനുണ്ടാകുമെന്നാണ് അറിയുന്നത്.

ഡൽഹി നിരയിൽ ആന്റിച്ച് നോർക്കിയയും കാഗിസോ റബാഡയുമുള്ളപ്പോൾ രാജസ്ഥാന് ക്രിസ് മോറിസും ഡേവിഡ് മില്ലറുമാണ് പ്രധാന താരങ്ങൾ. മുംബൈയ്ക്ക് ക്വിന്റൺ ഡി കോക്കും ചെന്നൈയ്ക്ക് ഫാഫ് ഡു പ്ലെസിയുടെയും സേവനം ഇത്തരത്തിൽ ഉറപ്പിക്കാനാകും. മറ്റു രാജ്യങ്ങളുടെ ബോർഡുകളുമായി ഇന്ത്യൻ ബോർഡ് താരങ്ങളുടെ ലഭ്യതയെക്കുറിച്ച് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. ഏതെങ്കിലും താരങ്ങളില്ലെങ്കിൽ പകരം താരങ്ങളെ സ്വന്തമാക്കുവാൻ ഫ്രാഞ്ചൈസികൾക്ക് അവസരം നൽകുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.