210 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബിയ്ക്ക് 54 റൺസിന്റെ തോൽവി സമ്മാനിച്ച് പഞ്ചാബ് കിംഗ്സ്. 9 വിക്കറ്റ് നഷ്ടത്തിൽ ടീമിന് 155 റൺസ് മാത്രമാണ് ഇന്ന് നേടാനായത്.
35 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രജത് പടിദാര്‍ 26 റൺസും വിരാട് കോഹ്‍ലി 20 റൺസുമാണ് നേടിയത്. വിജയികള്‍ക്കായി കാഗിസോ റബാഡ മൂന്നും രാഹുല്‍ ചഹാര്‍, ഋഷി ധവാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.














