“ടെൻ ഹാഗ് വരുന്നതിൽ സന്തോഷം, അടുത്ത വർഷം കിരീടം നേടാൻ കഴിയും എന്ന് വിശ്വസിക്കണം” – റൊണാൾഡോ

20220513 235546

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് എത്തുന്നതിൽ താൻ സന്തോഷവാൻ ആണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. താനും ടീമും ടെൻ ഹാഗിന്റെ വരവിൽ വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണ്. റൊണാൾഡോ ഇന്ന് പറഞ്ഞു. കളിക്കാർ മാത്രമല്ല ആരാധകരും ഈ പരുശീലക നിയമനത്തിൽ ആവേശത്തിലാണ്. വരും സീസണിൽ കിരീടങ്ങൾ നേടാൻ ആകും എന്ന് ഞങ്ങൾ വിശ്വസിക്കേണ്ടതുണ്ട് എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ തന്നെ തുടരും എന്നതിന്റെ വലിയ സൂചനയാണ് ഈ വാക്കുകൾ.

അയാക്സിൽ ടെൻ ഹാഗ് നടത്തിയ വലിയ പ്രകടനങ്ങളെ കുറിച്ച് തനിക്ക് അറിയാം. അദ്ദേഹത്തിന് ഏറെ പരിചയസമ്പത്തും ഉണ്ട്. എങ്കിലും അദ്ദേഹത്തിന് ക്ലബ് സമയം നൽകേണ്ടതുണ്ട്. റൊണാൾഡോ പറഞ്ഞു. അടുത്ത സീസൺ മുതലാകും ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്ത്രങ്ങൾ മെനയുക. ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ വന്ന ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു കിരീടം നേടാനോ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനോ ആയിരുന്നില്ല.