സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്കുമേല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിലങ്ങ് തടിയാകുമോ എന്നതറിയുവാന്‍ മണിക്കൂറുകള്‍ മാത്രം. ടൂര്‍ണ്ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് സണ്‍റൈസേഴ്സിന്റെ സാധ്യതകള്‍ ഇല്ലാതാക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഇന്ന് ജയം സ്വന്തമാക്കിയാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ അവസാന മത്സരത്തില്‍ വിജയിച്ചാലും റണ്‍റേറ്റിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചേക്കാം എന്നതാണ് സ്ഥിതി.
മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്‍ലി സണ്‍റൈസേഴ്സിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. സണ്‍റൈസേഴ്സ് നിരയില്‍ ഒരു മാറ്റമാണുള്ളത്. അഭിഷേക് ശര്‍മ്മയ്ക്ക് പകരം യൂസഫ് പത്താന്‍ അവസാന ഇലവനിലേക്ക് എത്തുന്നു. ബാംഗ്ലൂര്‍ മൂന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. ഹെയിന്‍റിച്ച് ക്ലാസ്സെനു പകരം ഷിമ്രണ്‍ ഹെറ്റ്മ്യറും പവന്‍ നേഗിയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറും എത്തുമ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിനു പകരം കോളിന്‍ ഡി ഗ്രാന്‍ഡോമും ടീമിലേക്ക് തിരികെ എത്തുന്നു.
സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: വൃദ്ധിമന്‍ സാഹ, മാര്‍ട്ടിന്‍ ഗുപ്ടില്‍, മനീഷ് പാണ്ടേ, കെയിന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, മുഹമ്മദ് നബി, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ബേസില്‍ തമ്പി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഗുര്‍കീരത് സിംഗ് മന്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, നവ്ദീപ് സൈനി, കുല്‍വന്ത് ഖെജ്രോലിയ, യൂസുവേന്ദ്ര ചഹാല്‍