ആര്‍സിബിയ്ക്ക് ജയിച്ചാൽ ടോപ് 3യിൽ എത്താം, കൊൽക്കത്തയ്ക്ക് വിജയം വേണം

Sports Correspondent

Updated on:

Picsart 23 04 26 17 55 17 629
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി. ഇന്ന് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ആര്‍സിബിയും എട്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആണ് ഏറ്റുമുട്ടുന്നത്.

തുടരെ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കി എത്തുന്ന ആര്‍സിബിയും തുടരെ നാല് തോൽവിയേറ്റ് വാങ്ങിയ കൊൽക്കത്തയും ഏറ്റുമുട്ടുമ്പോള്‍ വിജയിക്കാനായാൽ ആര്‍സിബിയ്ക്ക് ടോപ് 3 സ്ഥാനം ലഭിയ്ക്കും.

ഫാഫ് ഡു പ്ലെസി ഇംപാക്ട് പ്ലേയറായി ഈ മത്സരത്തിലും നില്‍ക്കുമ്പോള്‍ വിരാട് കോഹ്‍ലിയാണ് ടീമിനെ നയിക്കുന്നത്. കൊൽക്കത്ത നിരയിൽ ഖുൽവന്ത് ഖജ്രോലിയയ്ക്ക് പകരം വൈഭവ് അറോറ ടീമിലേക്ക് എത്തുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: N Jagadeesan(w), Jason Roy, Venkatesh Iyer, Nitish Rana(c), Rinku Singh, Andre Russell, Sunil Narine, David Wiese, Vaibhav Arora, Umesh Yadav, Varun Chakaravarthy

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli(c), Shahbaz Ahmed, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Suyash Prabhudessai, Wanindu Hasaranga, David Willey, Vijaykumar Vyshak, Harshal Patel, Mohammed Siraj