അമ്പാട്ടി റായിഡുവിനായി നാല് ടീമുകള്‍, ഒടുവില്‍ ചെന്നൈയിലേക്ക്, സാം ബില്ലിംഗ്സിനെ വാങ്ങാനാളില്ല

Sports Correspondent

മുന്‍ മുംബൈ ഇന്ത്യന്‍സ് കീപ്പറും ഹൈദ്രാബാദ് രഞ്ജി ട്രോഫി നായകനുമായ അമ്പാട്ടി റായിഡുവിനെ സ്വന്തമാക്കാന്‍ നാല് ടീമുകള്‍ രംഗത്തുണ്ടായിരുന്നു. മറ്റു മൂന്ന് ടീമുകളുടെ ശ്രമങ്ങളെ അതിജീവിച്ച്. ചെന്നൈ സൂപ്പര്‍ കിംഗ്സ് 2.2 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു. ചെന്നൈയ്ക്ക് പുറമേ രാജസ്ഥാന്‍, മുംബൈ, ഡല്‍ഹി എന്നിവരായിരുന്നു മറ്റു ടീമുകള്‍.

ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സിനെ ലേലത്തില്‍ ആരും വാങ്ങിയില്ല. 1.5 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial