അമ്പാട്ടി റായിഡുവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിനും ചെന്നൈയെ വിജയത്തിലേക്ക് നയിക്കാനായില്ല. താരം പുറത്താകുമ്പോള്‍ 2 ഓവറിൽ 35 റൺസ് ആയിരുന്നു ചെന്നൈയ്ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്. എന്നാൽ അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ വെറും 8 റൺസ് മാത്രം പിറന്നപ്പോള്‍ 27 റൺസായിരുന്നു 6 പന്തിൽ ചെന്നൈ നേടേണ്ടിയിരുന്നത്.
കഴിഞ്ഞ മത്സരത്തിലെ ഹീറോ ധോണിയ്ക്ക് അത് ആവര്‍ത്തിക്കാനാകാതെ പോയപ്പോള്‍ ചെന്നൈ ഇന്നിംഗ്സ് 176/6 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ പഞ്ചാബ് 11 റൺസ് വിജയം നേടി. 187 റൺസാണ് പഞ്ചാബ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്.
സന്ദീപ് ശര്‍മ്മ റോബിന്‍ ഉത്തപ്പയെ രണ്ടാം ഓവറിൽ മടക്കിയപ്പോള്‍ അര്‍ഷ്ദീപ് പവര്‍പ്ലേയിലെ അവസാന ഓവറിലെ മൂന്നാം പന്തിൽ മിച്ചൽ സാന്റനറിനെ പുറത്താക്കുമ്പോള്‍ ചെന്നൈ വെറും 30 റൺസായിരുന്നു നേടിയത്.
ശിവം ഡുബേയും പുറത്തായപ്പോള്‍ 7 ഓവറിൽ 40/3 എന്ന നിലയിലേക്ക് ടീം വീണു. അവിടെ നിന്ന് റുതുരാജ് ഗായക്വാഡിന് കൂട്ടായി എത്തിയ അമ്പാട്ടി റായിഡുവാണ് അതിവേഗം സ്കോറിംഗ് നടത്തി ചെന്നൈയെ മുന്നോട്ട് നയിച്ചത്.
പത്തോവര്‍ പിന്നിടുമ്പോള്‍ 69 റൺസായിരുന്നു ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ലിയാം ലിവിംഗ്സ്റ്റൺ എറിഞ്ഞ 11ാം ഓവറിൽ അമ്പാട്ടി റായിഡു ഒരു ഫോറും സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസാണ് പിറന്നത്.
ഇതോടെ മയാംഗ് തന്റെ സ്ട്രൈക്ക് ബൗളറായ അര്‍ഷ്ദീപിനെ ബൗളിംഗിലേക്ക് വീണ്ടും കൊണ്ടു വന്നു. അര്‍ഷ്ദീപ് മൂന്ന് റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അടുത്ത ഓവറിൽ റബാഡ റുതുരാജ് ഗായക്വാഡിനെ(30) പുറത്താക്കിയപ്പോള്‍ 49 റൺസ് കൂട്ടുകെട്ട് അവസാനിച്ചു. ഇതോടെ 42 പന്തിൽ 98 റൺസ് ആയി മാറി ചെന്നൈയുടെ ലക്ഷ്യം.
സന്ദീപ് ശര്‍മ്മയും രാഹുല്‍ ചഹാറും എറിഞ്ഞ അടുത്ത രണ്ടോവറുകളിൽ 13ഉം 15ഉം റൺസ് പിറന്നപ്പോള്‍ അവസാന അഞ്ചോവറിൽ 70 റൺസായി ലക്ഷ്യം മാറി. ഇതിനിടെ റായിഡു 28 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടിയിരുന്നു. അടുത്ത ഓവറിൽ ഹാട്രിക് സിക്സുകളും ഒരു ഫോറും അമ്പാട്ടി റായിഡു നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 23 റൺസായിരുന്നു.
അടുത്ത ഓവറിൽ ഹാട്രിക് സിക്സുകളും ഒരു ഫോറും അമ്പാട്ടി റായിഡു നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 23 റൺസായിരുന്നു. അര്‍ഷ്ദീപ് വീണ്ടും തന്റെ ഒരോവറിൽ 6 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ 18 പന്തിൽ 41 റൺസായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്.
39 പന്തിൽ 78 റൺസ് നേടിയ അമ്പാട്ടി റായിഡു 7 ഫോറും 6 സിക്സും അടക്കം നേടി കാഗിസോ റബാഡയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ലക്ഷ്യം 2 ഓവറിൽ 35 റൺസായപ്പോള്‍ ക്രീസിൽ ചെന്നൈയ്ക്കായി കഴിഞ്ഞ മത്സരത്തിലെ ഹീറോ ധോണിയും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും ആയിരുന്നു. അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ വെറും 8 റൺസ് മാത്രം താരം വിട്ട് നല്‍കിയപ്പോള്‍ ചെന്നൈയ്ക്ക് 27 റൺസായിരുന്നു ജയിക്കുവാന്‍ ആവശ്യം.
ധോണി 12 റൺസ് നേടിയപ്പോള്‍ ജഡേജ 21 റൺസുമായി പുറത്താകാതെ നിന്നു. കാഗിസോ റബാഡയും ഋഷി ധവാനും 2 വീതം വിക്കറ്റ് നേടിയെങ്കിലും 23 റൺസ് മാത്രം വിട്ട് നൽകി തന്റെ നാലോവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിംഗിന്റെ പ്രകടനം ആയിരുന്നു ശ്രദ്ധേയം.