ഗോളടിച്ചു കൂട്ടിയ ബെൻഫികയ്ക്ക് യുവേഫ യൂത്ത് ലീഗ് കിരീടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ യൂത്ത് ലീഗ് കിരീടം പോർച്ചുഗീസ് ക്ലബായ ബെൻഫിക സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ അവർ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനെ തകർത്തു കൊണ്ടാണ് കിരീടം നേടിയത്. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു വിജയം. ഇതാദ്യമായാണ് യൂത്ത് ലീഗ് ഫൈനലിൽ ഒരു ക്ലബ്ബ് ആറ് ഗോളുകൾ അടിക്കുന്നത്. ഇതുവരെ ഒരു ടീമും മൂന്ന് ഗോളിന് മുകളിൽ ഫൈനലിൽ അടിച്ചിരുന്നില്ല. ഹാട്രിക്കുമായി ഹെൻറിക് അറോഹോ ആണ് വിജയ ശില്പിയായത്.

ലൂയിസ് സമെദൊ, എന്ദൗർ, മാർടിം നെറ്റോ എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. ഇത് ബെൻഫികയുടെ നാലാം യുവേഫ യൂത്ത് ലീഗ് ഫൈനലായിരുന്നു. ആദ്യമായാണ് അവർ കിരീടം നേടുന്നത്.