മഴ വില്ലനായി, ഇനി നടക്കുക അഞ്ചോവര്‍ മത്സരം

Sports Correspondent

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സ് മത്സരം നിശ്ചിത സമയത്ത് ആരംഭിക്കുവാന്‍ മഴ തടസ്സമായപ്പോള്‍ മത്സരം ഇനി നടക്കുക ഓവര്‍ മത്സരമായി. 11.26നാണ് മത്സരം ആരംഭിയ്ക്കുക. ടോസ് നേരത്തെ രാജസ്ഥാന്‍ നേടി ബൗളിംഗ് തിരഞ്ഞെടുത്തിരുന്നു. ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്കായി ഈ മത്സരം ഏറെ നിര്‍ണ്ണായകമാണ്.

ബാംഗ്ലൂരിനു പ്ലേ ഓഫ് സാധ്യതകള്‍ നേരിയതാണെങ്കില്‍ രാജസ്ഥാന് അല്പം കൂടി സാധ്യതയുണ്ട് ഇന്നത്തെ മത്സരം വിജയിച്ചാല്‍.