ഏറെ നിര്‍ണ്ണായകമായ ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടും. മത്സരത്തില്‍ ടോസ് നേടി പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ പോയിന്റ് നിലയില്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തും ബാംഗ്ലൂര്‍ അവസാന സ്ഥാനത്തുമാണുള്ളത്. ബാംഗ്ലൂരിനു ജയം സ്വന്തമാക്കാനായാല്‍ ടീമിനു എട്ട് പോയിന്റുമായി കൊല്‍ക്കത്തയ്ക്കൊപ്പമെത്തുവാനാകും അതേ സമയം മുംബൈയ്ക്കൊപ്പം 12 പോയിന്റുമായി എത്തുക എന്നതാണ് ജയം പഞ്ചാബിനു നല്‍കുന്ന അവസരം.
ഇരു ടീമുകളിലും രണ്ട് മാറ്റമാണുള്ളത്. സാം കറനും ഹര്‍പ്രീത് ബ്രാറും പഞ്ചാബ് നിരയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ നിക്കോളസ് പൂറനും അങ്കിത് രാജ്പുതും ടീമിലേക്ക് മടങ്ങിയെത്തുന്നു. അതേ സമയം ഡെയില്‍ സ്റ്റെയിനിനു പകരം ടിം സൗത്തിയും പവന്‍ നേഗിയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറും ബാംഗ്ലൂര്‍ നിരയില്‍ ടീമിലേക്ക് എത്തുന്നു.
കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മുന്‍ നിര താരങ്ങളെല്ലാം തന്നെ മുന്‍ ബാംഗ്ലൂര്‍ താരങ്ങളാണെന്നതിനാല്‍ തങ്ങളുടെ പഴയ ഹോം ഗ്രൗണ്ടിലേക്കുള്ള മടങ്ങി വരവില്‍ തിളങ്ങുക എന്ന ലക്ഷ്യത്തോടെയാവും കെഎല്‍ രാഹുലും ക്രിസ് ഗെയിലും മയാംഗ് അഗര്‍വാലും അടങ്ങുന്ന കിംഗ്സ് ഇലവന്‍ ടോപ് ഓര്‍ഡറിന്റെ ലക്ഷ്യം. അതേ സമയം മോയിന്‍ അലി തന്റെ അവസാന മത്സരത്തിനായാണ് ഇന്ന് ഇറങ്ങുക. അതിനു ശേഷം ഇംഗ്ലണ്ട് നിരയിലേക്ക് താരം തിരികെ മടങ്ങും.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്ഷ്ദീപ് നാഥ്, മോയിന്‍ അലി, വാഷിംഗ്ടണ്‍ സുന്ദര്‍, ടിം സൗത്തി, നവ്ദീപ് സൈനി, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍
കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, ഡേവിഡ് മില്ലര്‍, മന്‍ദീപ് സിംഗ്, നിക്കോളസ് പൂരന്‍, ഹാര്‍ഡസ് വില്‍ജോയന്‍, രവീചന്ദ്രന്‍ അശ്വിന്‍, മുരുഗന്‍ അശ്വിന്‍, അങ്കിത് രാജ്പുത്, മുഹമ്മദ് ഷമി