ബൗളിംഗ് പഞ്ചാബിന്, ലക്നൗവിനായി അവേശ് ഖാന്‍ മടങ്ങിയെത്തുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പഞ്ചാബും ലക്നൗവും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ പഞ്ചാബ് കിംഗ്സ് നായകന്‍ മയാംഗ് അഗര്‍വാള്‍ തീരുമാനിക്കുകയായിരുന്നു. ലക്നൗ നിരയിൽ അവേശ് ഖാന്‍ തിരികെ ടീമിലേക്ക് എത്തുമ്പോള്‍ മനീഷ് പാണ്ടേ ടീമിൽ നിന്ന് പുറത്ത് പോകുന്നു. മാറ്റങ്ങളില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്.

പത്ത് പോയിന്റുള്ള ലക്നൗവിന് ഇന്ന് മികച്ച റൺ റേറ്റിൽ ജയിച്ചാൽ 2ാം സ്ഥാനത്തേക്ക് എത്തുവാനാകും അതേ സമയം പഞ്ചാബിന് ജയിച്ചാൽ പത്ത് പോയിന്റുമായി പ്ലേ ഓഫ് സ്പോട്ടിന് അടുത്തെത്തുവാന്‍ സാധിക്കും. ഇരു ടീമുകളും തങ്ങളുടെ കഴിഞ്ഞ മത്സരം വിജയിച്ചാണ് എത്തുന്നത്.

ലക്നൗ സൂപ്പര്‍ ജയന്റ്സ്: Quinton de Kock(w), KL Rahul(c), Manish Pandey, Deepak Hooda, Marcus Stoinis, Ayush Badoni, Krunal Pandya, Jason Holder, Dushmantha Chameera, Ravi Bishnoi, Avesh Khan

പഞ്ചാബ് കിംഗ്സ്: Mayank Agarwal(c), Shikhar Dhawan, Bhanuka Rajapaksa, Jonny Bairstow, Liam Livingstone, Jitesh Sharma(w), Rishi Dhawan, Kagiso Rabada, Rahul Chahar, Sandeep Sharma, Arshdeep Singh