മികച്ച നിലയിൽ നിന്ന് തകര്‍ന്ന് ലക്നൗ, റബാഡയ്ക്ക് നാല് വിക്കറ്റ്

കെഎൽ രാഹുലിനെ നഷ്ടമായെങ്കിലും ക്വിന്റൺ ഡി കോക്കും ദീപക് ഹൂഡയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയ 85 റൺസ് കൂട്ടുകെട്ടിന് ശേഷം ലക്നവിന്റെ ബാറ്റിംഗ് താളം തെറ്റി. 98/1 എന്ന നിലയിൽ നിന്ന് ടീം 111/6 എന്ന നിലയിലേക്ക് വീണപ്പോള്‍ 13 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റാണ് ടീമിന് നഷ്ടമായത്. അവിടെ നിന്ന് ടീം വാലറ്റക്കാരുടെ സഹായത്തോടെ 153 റൺസിലേക്ക്  8 വിക്കറ്റ് നഷ്ടത്തിൽ എത്തുകയായിരുന്നു.

Quintondekock

46 റൺസ് നേടിയ ഡി കോക്കിനെ നഷ്ടമായി തൊട്ടടുത്ത ഓവറിൽ ദീപക് ഹൂഡയെയും നഷ്ടമായ ലക്നൗവിന് പിന്നീട് മത്സരത്തിൽ നിലയുറപ്പിക്കുവാന്‍ പാടാവുകയായിരുന്നു. 34 റൺസാണ് ഹൂഡ നേടിയത്. പിന്നീട് അവസാന ഓവറുകളിൽ 10 പന്തിൽ 17 റൺസ് നേടിയ ചമീരയാണ് ലക്നൗവിനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്. മൊഹാസിന്‍ ഖാന്‍ പുറത്താകാതെ 13 റൺസും നേടി. പഞ്ചാബിനായി കാഗിസോ റബാഡ നാലും രാഹുല്‍ ചഹാര്‍ രണ്ടും വിക്കറ്റ് നേടി.