പ്രവീൺ ദുബേ ഡെൽഹി ക്യാപിറ്റൽസിൽ തിരികെയെത്തി. പ്രേരക് മങ്കാദിനും സുബ്രൻഷു സേനാപതിക്കും അടിസ്ഥാന വിലയാണ് ലഭിച്ചത്. പ്രേരക് മങ്കാദ് 20ലക്ഷത്തിന് പഞ്ചാബ് കിംഗ്സിൽ എത്തിയപ്പോൾ സുബ്രൻഷു സേനാപതി 20ലക്ഷത്തിന് ചെന്നൈ സൂപ്പർ കിംഗ്സും സ്വന്തമാക്കി. പ്രവീൺ ദുബേക്ക് വേണ്ടി ഡിസിയും ആർസിബിയുമാണ് രംഗത്തുണ്ടായത്. എങ്കിലും 50 ലക്ഷം നൽകി ഒടുവിൽ ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു. ബൗളിംഗ് ഓൾറൗണ്ടറായ ദുബേ ആർസിബിയും ഡെൽഹിയും മുൻപ് കളിച്ചിട്ടുണ്ട്.