പൂരന് വേണ്ടി ലേലയുദ്ധം!! അവസാനം 10.75 കോടിയിൽ എത്തി!

നിക്ലസ് പൂരനെ 10.75 കോടിക്ക് ഹൈദരാബാദ് സൺ റൈസേഴ്സ് സ്വന്തമാക്കി. 1.50 കോടി ആയിരുന്നു പൂരന്റെ അടിസ്ഥാന വില. വെസ്റ്റിൻഡീസ് താരത്തിനായി ചെന്നൈ സൂപ്പർ കിംഗ്സും സൺ റൈസേഴ്സും ആണ് കനത്ത പോരാട്ടത്തിൽ ഏർപ്പെട്ടത്. പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലേലത്തിൽ ചേർന്നു. പിന്നീട് പോരാട്ടം കൊൽക്കത്തയും ഹൈദരബാദും തമ്മിൽ ആയി. 26കാരനായ താരം കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന് ഒപ്പം ആയിരുന്നു. മുമ്പ് മുംബൈ ഇന്ത്യൻസിനായും താരം കളിച്ചിട്ടുണ്ട്. 54 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ നിക്കോളസ് പൂരൻ കളിച്ചിട്ടുണ്ട്.