ലഖ്‌നൗ വിക്കറ്റ് കീപ്പിംഗ് ബാറ്റർ നിക്കോളാസ് പൂരനെ പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. ദക്ഷിണാഫ്രിക്കൻ താരം ഹെൻറിക് ക്ലാസന്റെ അതേ നിലവാരം പൂരന് ഉണ്ടെന്ന് മോർഗൻ പറഞ്ഞു. ബെംഗളൂരുവിനെതിരെ 21 പന്തിൽ 40 റൺസ് നേടിയ പൂരൻ്റെ ഇന്നിംഗ്സിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു മോർഗൻ.

Photo: IPL
“ലോ ഓർഡറിൽ സ്ഥിരതയോടെ കളിക്കുന്ന നിക്കോളാസ് പൂരൻ ഹെൻറിച്ച് ക്ലാസനൊപ്പം നിൽക്കുന്ന താരമാണ്. അവൻ സൃഷ്ടിക്കുന്ന പവർ ഒരു കാര്യമാണ്, അവന്റെ കഴിവ് അതിശയകരമാണ്.” മോർഗൻ ജിയോ സിനിമയിൽ പറഞ്ഞു
“പൂരൻ ജിമ്മിൽ ധാരാളം സമയം ചെലവഴിക്കുന്നു, പക്ഷേ അവൻ പന്ത് അടിക്കുന്നത് അവിശ്വസനീയമാണ്, അത് കാണാൻ രസമാണ്” മോർഗൻ പറഞ്ഞു. പൂരൻ വളരെ ആത്മവിശ്വാസമുള്ള ആളാണ്, അവൻ ഒരു പർപ്പിൾ പാച്ചിൽ ആണ്, ഇപ്പോൾ അവൻ തൊടുന്നതെല്ലാം സ്വർണ്ണമായി മാറുന്നു. മോർഗൻ കൂട്ടിച്ചേർത്തു.