പഞ്ചാബിന്റെ പാര്‍ട്ടി കുളമാക്കുമോ ഡൽഹി!!! ടോസ് അറിയാം

Sports Correspondent

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സിന് നിര്‍ണ്ണായകമായ മത്സരത്തിൽ അവര്‍ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകന്‍ ശിഖര്‍ ധവാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് നിരയിൽ അഥര്‍വ ടൈഡേ, കാഗിസോ റബാഡ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ ഡൽഹി നിരയിൽ മിച്ചൽ മാര്‍ഷ് പരിക്ക് കാരണം കളിക്കുന്നില്ല.

Axarpateldelhicapitals
പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇന്നത്തെ വിജയത്തെ ആശ്രയിച്ചായിരിക്കും നിലകൊള്ളുക. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ടീം വിജയിച്ചാൽ അവര്‍ക്ക് 16 പോയിന്റിലേക്ക് എത്താനാകും. പിന്നീടുള്ള മത്സരങ്ങളുടെ ഫലം കൂടി അനുകൂലമായാൽ പ്ലേ ഓഫിലേക്ക് അവര്‍ക്ക് എത്താനാകും. എന്നാൽ ഇന്നത്തെ തോൽവി അവരെ അടുത്ത മത്സരം ജയിച്ചാലും 14 പോയിന്റിലേക്ക് മാത്രമേ എത്തിക്കുകയുള്ളു.

ഐപിഎലില്‍ നിന്ന് പുറത്തായിക്കഴി‍ഞ്ഞ ഡൽഹിയ്ക്ക് ഇന്ന് നഷ്ടപ്പെടാനൊന്നുമില്ല. ജയിച്ചാൽ അവസാന സ്ഥാനത്ത് നിന്ന് മാറാനാകുമെന്നല്ലാതെ വേറെ കാര്യമായി ഒന്നും അവര്‍ക്ക് ഈ ടൂര്‍ണ്ണമെന്റിൽ ചെയ്യാനില്ല.