ശര്‍ദ്ധുല്‍ താക്കൂര്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ 19ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 27 റണ്‍സായിരുന്നു ടീം രണ്ടോവറില്‍ നേടേണ്ടിയിരുന്നത്. ഓവറിലെ ഒരു വൈഡ് ബോള്‍ തീരുമാനം പിന്നീട് വിവാദമായി മാറുകയായിരുന്നു. താക്കൂര്‍ എറിഞ്ഞ ഒരു പന്ത് വൈഡ് ലൈനിന് വെളിയിലായിരുന്നു. അമ്പയര്‍ പോള്‍ റൈഫല്‍ വൈഡ് വിധിക്കാനായി കൈയ്യുയര്‍ത്തിയെങ്കിലും അവസാന നിമിഷം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
ധോണിയുടെ മുഖം കണ്ട ശേഷമാണ് റൈഫല്‍ ഈ തീരുമാനം മാറ്റിയതെന്നാണ് കമന്റേറ്റര്‍ ഇയാന്‍ ബിഷപ്പ് പറയുന്നത്. ഒരു പ്രമുഖ ചാനലിലെ സംഭാഷണത്തിലാണ് ഇയാന്‍ ബിഷപ്പ് ഇപ്രകാരം പറഞ്ഞത്. അത് തീര്‍ച്ചയായും ഒരു വൈഡ് ആയിരുന്നു, അത് വൈഡ് വിധിക്കേണ്ടയൊന്ന് തന്നെ, റൈഫല്‍ വൈഡ് വിധിക്കുവാന്‍ ഒരുങ്ങിയതുമായിരുന്നു, അപ്പോളാണ് അദ്ദേഹം ധോണിയുടെ മുഖം കണ്ടതെന്നാണ് റൈഫലിന്റെ ഈ മനംമാറ്റത്തെക്കുറിച്ച് ബിഷപ്പ് പറയുന്നത്.