മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രകടനങ്ങൾ മോശമാകാൻ കാരണമുണ്ട് എന്ന് ലിൻഡെലോഫ്

Victor Scaled
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ വളരെ മോശമായ രീതിയിലാണ് തുടങ്ങിയത്. ഇതിൽ ടോട്ടനത്തിന് എതിരായ‌ 6-1ന്റെ പരാജയവും ഉൾപ്പെടുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങൾ മോശമാകാൻ വ്യക്തമായ കാരണം ഉണ്ട് എന്ന് യുണൈറ്റഡ് സെന്റർ ബാക്ക് ലിൻഡെലോഫ് പറയുന്നു. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ സീസൺ നീണ്ടു പോയതാണ് പ്രശ്നമായത് എന്ന് ലിൻഡെലോഫ് പറഞ്ഞു.

കഴിഞ്ഞ സീസൺ നീണ്ടു പോയത് കൊണ്ട് തന്നെ താരങ്ങൾക്ക് ആവശ്യമായ വിശ്രമമോ പ്രീസീസണോ ലഭിച്ചിട്ടില്ല. ഈ സീസൺ ആരംഭിക്കും മുമ്പ് ആകെ രണ്ടാഴ്ച ആണ് താരങ്ങൾക്ക് ഒരുങ്ങാനായി ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മാച്ച് ഫിറ്റ്നെസിനെ ഇത് ബാധിക്കും. എന്നാൽ ഇപ്പോൾ രാജ്യാന്തര മത്സരങ്ങൾ കഴിഞ്ഞു താരങ്ങൾ കൂടുതൽ മാച്ച് ഫിറ്റ്നസോടു കൂടെ ആകും എത്തുക. അതോടെ ടീമിന് തങ്ങളുടെ യഥാർത്ഥ നിലവാരത്തിൽ കളിക്കാൻ പറ്റും എന്നും ലിൻഡെലോഫ് പറഞ്ഞു.

Advertisement