മുൻ ക്രിസ്റ്റൽ പാലസ് സ്ട്രൈക്കർ ഇനി നോർത്ത് ഈസ്റ്റിനായി ഗോളടിക്കും

20201014 125648
- Advertisement -

പുതിയ സീസണു മുന്നോടിയായി ഒരു വിദേശ സൈനിംഗ് കൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പൂർത്തിയാക്കി. മുൻ ക്രിസ്റ്റൽ പാലസ് സ്ട്രൈക്കർ ക്വെസി അപ്പിയ ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ഇംഗ്ലണ്ടിലാണ് ജനിച്ചതും വളർന്നതും എങ്കിലും ഘാന ദേശീയ ടീമിനു വേണ്ടിയാണ് അപ്പിയ കളിച്ചത്. ഘാനയ്ക്ക് വേണ്ടി ഏഴ് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

30കാരനായ താരം അവസാനമായി ഇംഗ്ലീഷ് ക്ലബായ എ എഫ് സി വിംബിൾഡണ് വേണ്ടിയാണ് കളിച്ചത്. അവസാന മൂന്ന് സീസണിലും വിംബിൾഡൺ തന്നെ ആയിരുന്നു അപ്പിയയുടെ ക്ലബ്. 2012 മുതൽ 2016 വരെ താരം പാലസിനൊപ്പം ആയിരുന്നു. റീഡിംഗ്, യോവിൽ ടൗൺ എന്നീ ഇംഗ്ലീഷ് ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്.

Advertisement