ഇതുവരെ തന്റെ മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല – ഹര്‍ഷൽ പട്ടേൽ

Sports Correspondent

Harshalpatel

ഈ സീസണിൽ താനിത് വരെ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലെന്ന് പറഞ്ഞ് ഹര്‍ഷൽ പട്ടേൽ. എന്നാല്‍ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ താന്‍ തന്റെ ലെംഗ്ത്തും യോര്‍ക്കറുകളും എല്ലാം കണ്ടെത്തി തുടങ്ങിയെന്ന തോന്നൽ തനിക്കുണ്ടെന്നും ഹര്‍ഷൽ പട്ടേൽ വ്യക്തമാക്കി.

താന്‍ സ്ലോവര്‍ ബോളുകള്‍ മികച്ച രീതിയിൽ ഉപയോഗിക്കാറുണ്ട് എതിരാളികള്‍ അത് പ്രതീക്ഷിച്ച് തുടങ്ങുമ്പോള്‍ താന്‍ ഹാര്‍ഡ് ലെംഗ്ത്ത് ബോളുകളും യോര്‍ക്കറുകളും എറിഞ്ഞാണ് അവരെ വീഴ്ത്താറെന്നും അവ മികച്ച രീതിയിൽ ഈ സീസണിൽ താന്‍ ഇതുവരെ എറിഞ്ഞ് തുടങ്ങിയിട്ടില്ലെന്നും ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തിൽ തനിക്ക് അത് സാധിക്കുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

ഇന്നലെ ചെന്നെയ്ക്കെതിരെയുള്ള മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ചായി ഹര്‍ഷൽ പട്ടേൽ ആണ് തിരഞ്ഞെടുക്കപ്പെട്ടത്.