പയ്യനാട് സ്റ്റേഡിയത്തിന്റെ ഗ്യാലറി നവീകരിക്കും, കൂടുതൽ ആൾക്കാർക്ക് കളി കാണാം

Kerala Santhosh Trophy

മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ വികസനത്തിന്‌ എൽഡിഎഫ് സർക്കാർ പുതിയ പദ്ധതികൾ നടപ്പിലാക്കും. ഗ്യാലറി വികസിപ്പിക്കാനുള്ള നടപടികൾ സമീപ ഭാവിയിൽ തന്നെ ആരംഭിക്കും എന്ന് കേരള ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പയ്യനാട് സ്റ്റേഡിയത്തിന്റെ ഗ്യാലറി കപ്പാസിറ്റി വർധിപ്പിക്കണം എന്നും കൂടുതൽ ജനങ്ങൾക്ക് ഒരേ സമയം ഇരുന്ന് കളികാണാൻ പറ്റുന്ന വിധത്തിലേക്ക് സ്റ്റേഡിയത്തെ മാറ്റണം എന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു.

സന്തോഷ് ട്രോഫിയിൽ ഫൈനലിനടക്കം പല മത്സരങ്ങൾക്കും ആരാധകർ ഗ്യാലറി കവിഞ്ഞ് ഒഴുകിയ അവസ്ഥ ആയിരുന്നു.

സ്‌റ്റേഡിയത്തിലെ ഗ്യാലറി നവീകരിക്കുന്നതിനോടൊപ്പം കൂടുതൽ കാണികളെ ഉൾക്കൊള്ളാനും കായിക പരിശീലനത്തിനും സ്റ്റേഡിയത്തിൽ സൗകര്യമൊരുക്കും എന്ന് ധനകാര്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കായിക മേഖലയുടെ പുരോഗതിക്ക് എൽഡിഎഫ് സർക്കാർ എല്ലായ്പ്പോഴും ഊന്നൽ നൽകും എന്നും അദ്ദേഹം പറഞ്ഞു.