2020ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നോ ബോൾവിളിക്കാൻ പുതിയ അമ്പയർ. ഇപ്പോൾ നിലവിലുള്ള മൂന്നാം അമ്പയറിനും നാലാം അമ്പയറിനും പുറമെയാണ് പുതിയ വീഡിയോ അമ്പയർ. കഴിഞ്ഞ ഐ.പി.എല്ലിൽ അമ്പയമാർക്കെതിരെ ഒരുപാടു വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് നോ ബോൾ നോക്കാൻ വേണ്ടി മാത്രം ഒരു ടെലിവിഷൻ അമ്പയറെ നിയമിക്കാൻ ഗവേർണിംഗ് ബോഡി തീരുമാനിച്ചത്. 2020ൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത് പ്രാബല്യത്തിൽ വരും.
അടുത്ത ദിവസം തുടങ്ങുന്ന സയ്ദ് മുഷ്‌താഖ് അലി ട്രോഫിയിലും തുടർന്ന് രഞ്ജി ട്രോഫിയിലും ഈ നീക്കം പരീക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതെ സമയം ഐ.പി.എല്ലിൽ വിപ്ലവ മാറ്റമാവുമെന്ന് കരുതിയിരുന്ന പവർ പ്ലയെർ അടുത്ത സീസണിൽ വേണ്ടെന്നാണ് ഐ.പി.എൽ ഗവേർണിംഗ് ബോഡിയുടെ തീരുമാനം.