സുരക്ഷ ബബിളില്‍ കോവിഡ് ഉയര്‍ന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നത് ഐപിഎല്‍ എന്ന ബ്രാന്‍ഡിനേറ്റ തിരിച്ചടിയല്ലെന്ന് പറഞ്ഞ് നെസ്സ് വാഡിയ. ഐപിഎലിന്റെ ഫൗണ്ടിംഗ് മെമ്പേഴ്സില്‍ ഒരാളാണ് പഞ്ചാബ് കിംഗ്സ് ഉടമ കൂടിയായ നെസ്സ് വാഡിയ.
പല ഉയര്‍ച്ച താഴ്ചകളിലൂടെയും മുമ്പും പല പ്രതിസന്ധികളും ഐപിഎല്‍ കണ്ടതാണെന്നും അവയെയെല്ലാം മറികടന്ന് ഈ ലീഗ് ലോകത്തിലെ ഒന്നാം നമ്പര്‍ ലീഗ് ആയതെന്നും നെസ്സ് വാഡിയ പറഞ്ഞു. ഈ ഒരു സംഭവം ലീഗിന്റെ വിശ്വാസ്യതയെ ബാധിക്കില്ലെന്നും നെസ്സ് വാഡിയ പറഞ്ഞു.













