“ഫിൽ ഫോഡൻ ആണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച യുവതാരം”

Img 20210505 103113
Image Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡൻ ആണ് ഇപോൾ ലോകത്തെ ഏറ്റവും മികച്ച യുവതാരം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ്. ഇന്നലെ പി എസ് ജിയെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കാൻ ഫോഡനായിരുന്നു. മഹ്റെസ് നേടിയ രണ്ടാം ഗോൾ ഒരുക്കിയതും ഫോഡനായിരുന്നു‌. ഇത്രയും വലിയ സ്റ്റേജിലും എൻഡ് പ്രൊഡക്ട് നൽകാൻ ഫോഡനാകുന്നുണ്ട് എന്ന് റിയോ പറയുന്നു.

സ്ഥിരതയുള്ള പ്രകടനങ്ങൾ ആണ് ഫോഡനിൽ നിന്ന് വരുന്നത്. ഇതുകൊണ്ട് തന്നെയാണ് ഫോഡനെ പെപ് ഗ്വാർഡിയോള ഇപ്പോൾ വലിയ മത്സരങ്ങളിൽ ഒക്കെ ഇറക്കുന്നത് എന്നും റിയോ പറഞ്ഞു. താൻ ഫോഡൻ ആണ് ഏറ്റവും മികച്ച യുവതാരം എന്നല്ല പറയുന്നത്. ഫോം അടിസ്ഥാനമാക്കിയാണ് താൻ സംസാരിക്കുന്നത്. എമ്പപ്പെ ഇന്നലെ ഉണ്ടായിരുന്നില്ല, ഹാളണ്ട് ഈ ലെവലിൽ ഇനിയും കളിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ തൽക്കാലം ഫോഡൻ തന്നെയാണ് മികച്ച താരം എന്നും റിയോ പറഞ്ഞു.

Advertisement