ജയ്ദേവ് ഉനഡ്കട് മുംബൈയിലേക്ക്, മയാംഗ് മാര്‍ക്കണ്ടേയെയും ടീമിലെത്തിച്ചു

Sports Correspondent

മുന്‍ രാജസ്ഥാന്‍ റോയൽസ് താരം ജയ്ദേവ് ഉനഡ്കട് മുംബൈ ഇന്ത്യന്‍സിലേക്ക്. താരത്തിനെ 1.30 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. 75 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സും രംഗത്തെത്തിയിരുന്നു. എന്നാൽ ചെന്നൈയുടെ വെല്ലുവിളിയെ അതിജീവിച്ച് മുംബൈ താരത്തിനെ സ്വന്തമാക്കി.

സ്പിന്നര്‍ മയാംഗ് മാര്‍ക്കണ്ടേയെയും മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് എത്തിക്കുകായിരുന്നു. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 65 ലക്ഷത്തിന് മുംബൈ ടീമിലെത്തിച്ചു.