ബംഗ്ലാദേശ് പേസ് ബൗളർ ആയ മുസ്തഫിസുർ റഹ്മാനെ രാജസ്ഥൻ റോയൽസ് സ്വന്തമാക്കി. ഒരു കോടിക്ക് ആണ് റോയൽസ് റഹ്മാനെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസ് മാത്രമേ താരത്തിനായി ലേലത്തിൽ ഇറങ്ങിയുള്ളൂ. ആർച്ചറും ക്രിസ് മോറിസും അടങ്ങുന്ന രാജ്സ്ഥാൻ ബൗളിംഗ് നിരയ്ക്ക് കരുത്താകും റഹ്മാന്റെ സാന്നിദ്ധ്യം. മുമ്പ് ഐ പി എല്ലിൽ 24 മത്സരങ്ങൾ കളിച്ചിട്ടുള്ള റഹ്മാൻ 24 വിക്കറ്റ് നേടിയിട്ടുണ്ട്. 25കാരനായ താരം മുമ്പ് മുംബൈ ഇന്ത്യൻസിനു വേണ്ടിയും സൺ റൈസേഴ്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.