മുസ്തഫിസുർ റഹ്മാന് IPL-ൽ ഒരു മത്സരം അധികം കളിക്കാൻ ബംഗ്ലാദേശ് അനുമതി നൽകി

Newsroom

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) മുസ്തഫിസുർ റഹ്മാൻ്റെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ടീമിനായി കളിക്കാനുള്ള പെർമിഷൻ ഒരു ദിവസത്തെ കാലാവധി നീട്ടി നൽകി. മെയ് 1ന് പഞ്ചാബ് കിംഗ്‌സിനെതിരായ (പിബികെഎസ്) ഏറ്റുമുട്ടലിൽ പങ്കെടുക്കാൻ ഇതോടെ അദ്ദേഹത്തിന് കഴിയും. ഇതോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (LSG), സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH), PBKS എന്നിവയ്‌ക്കെതിരായ സിഎസ്‌കെയുടെ മത്സരങ്ങൾ കൂടെ മുസ്തഫിസുറിന് കളിക്കാൻ ആകും.

മുസ്തഫിസുർ

മെയ് 3 മുതൽ 12 വരെ സിംബാബ്‌വെയ്‌ക്കെതിരായ ബംഗ്ലാദേശിൻ്റെ ടി20 ഐ പരമ്പര ഉള്ളത് കൊണ്ടാണ് മുസ്തഫിസുറിന് ഐ പി എൽ പകുതിക്ക് വെച്ച് മടങ്ങേണ്ടി വരുന്നത്. ഏപ്രിൽ 30 വരെ ആയിരുന്നു ഐപിഎൽ കളിക്കാൻ മുസ്താഫിസുറിന് ബംഗ്ലാദേശ് പെർമിഷൻ നൽകിയിരുന്നത്‌. എന്നാൽ മെയ് 1 ന് ചെന്നൈയ്ക്ക് ഒരു മത്സരമുള്ളതിനാൽ, ചെന്നൈയുടെയും ബിസിസിഐയുടെയും അഭ്യർത്ഥന മാനിച്ച് ബംഗ്ലാദേശ് അദ്ദേഹത്തിൻ്റെ പെർമിഷൻ ഒരു ദിവസം നീട്ടി നൽകുക ആയിരുന്നു‌.

ഈ സീസണിൽ ഇതുവരെ പത്ത് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്താൻ മുസ്താഫിസുറിന് ആയിട്ടുണ്ട്.