ഐ പി എൽ കിരീടം വീണ്ടും ഉയർത്തിയ മുംബൈ ഇന്ത്യൻസിനെ അഭിനന്ദിച്ച് ഷെയ്ൻ വാട്സൺ രംഗത്ത്. യൂടൂബിൽ തന്റെ ചാനലിൽ ആണ് വാട്സൺ മുംബൈ ഇന്ത്യൻസിനെ അഭിനന്ദിച്ചത്. ഈ ഐ പി എല്ലിൽ ഏറ്റവും കരുത്തരായ ടീം മുംബൈ ഇന്ത്യൻസ് തന്നെ ആയിരുന്നു എന്ന് വാട്സൺ പറഞ്ഞു. മുംബൈ ഇന്ത്യൻസിന് ഒരു ബലഹീനതയും ഇല്ലായിരുന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച ട്വി20 ടീമാണ് മുംബൈ ഇന്ത്യൻസ് എന്ന് അവരുടെ പ്രകടനങ്ങൾ കാണിക്കുന്നു എന്നും വാട്സൺ പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ വാട്സൺ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് നിര ഏതു ടീമും ആഗ്രഹിച്ചു പോകുന്നതാണ് എന്ന് വാട്സൺ പറഞ്ഞു.ഓപണിംഗിൽ ഡികോക്ക്, രോഹിത് എന്നിവർ തകർത്തു കളിച്ചു. സൂര്യ കുമാർ യാഥവ് അടുത്ത് തന്നെ ഇന്ത്യൻ ടീമിൽ എത്തും എന്നും ഇഷൻ കിഷൻ വലിയ ഭാവിയുള്ള താരമാണെന്നും വാട്സൺ പറഞ്ഞു.













