“ഇന്റർ മിലാനിൽ താൻ കണ്ട സ്വപ്നം ഇതായിരുന്നില്ല” – എറിക്സൺ

20201113 122723
- Advertisement -

ഇന്റർ മിലാനിൽ തനിക്ക് കളിക്കാൻ അവസരം കിട്ടാത്തതിൽ രൂക്ഷമായ വിമർശനവുമായി ഡെന്മാർക്ക് താരം എറിക്സൺ. ടോട്ടനം വിട്ട് വലിയ പ്രതീക്ഷയോടെ ആയിരുന്നു എറിക്സൺ ഇറ്റലിയിൽ എത്തിയത്. എന്നാൽ താൻ കണ്ട സ്വപ്നം ഇതായിരുന്നില്ല എന്ന് ഇറ്റലിയിലെ അവസ്ഥയെ കുറിച്ച് എറിക്സൺ പറയുന്നു. തനിക്ക് അവസരം ലഭിക്കാത്തതിൽ വിഷമം ഉണ്ട് എന്നും എറിക്സൺ പറഞ്ഞു.

ഇന്റർ ആരാധകർക്ക് താൻ അധിക സമയം കളിക്കണം എന്നാണ് ആഗ്രഹം. എന്നാൽ കോച്ചിന് അങ്ങനെ ഒരു ആഗ്രഹമില്ല എന്നും എറിക്സൺ പറഞ്ഞു. താൻ ഇപ്പോൾ ഫിറ്റ്നെസ് കാത്തു സൂക്ഷിക്കാൻ ആണ് ശ്രമിക്കുന്നത്‌. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എന്താകും എന്ന് നോക്കാം എന്നും എറിക്സൺ പറയുന്നു.

Advertisement