ഐപിഎലിലെ 51ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന് കൈറണ്‍ പൊള്ളാര്‍ഡ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റത്തോടെയാണ് മുംബൈ ഇന്നത്തെ മത്സരത്തില്‍ രണ്ട് മാറ്റത്തോടെയാണ് മുംബൈ ഇറങ്ങുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ജയന്ത് യാദവും പാറ്റ് കമ്മിന്‍സിന് പകരം നഥാന്‍ കോള്‍ട്ടര്‍-നൈലും ടീമിലേക്ക് എത്തുന്നു.
മൂന്ന് മാറ്റങ്ങളോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. പൃഥ്വി ഷാ , ഹര്‍ഷല്‍ പട്ടേല്‍, പ്രവീണ്‍ ഡുബേ എന്നിവര്‍ ടീമിലേക്ക് എത്തുമ്പോള്‍ അജിങ്ക്യ രഹാനെ, തുഷാര്‍ ദേശ്പാണ്ടേ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു. പ്രവീണ്‍ ഡുബേ തന്റെ അരങ്ങേറ്റ ഐപിഎല്‍ മത്സരമാണ് കളിക്കുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Marcus Stoinis, Harshal Patel, Praveen Dubey, Kagiso Rabada, Ravichandran Ashwin, Anrich Nortje
മുംബൈ ഇന്ത്യന്‍സ്: Quinton de Kock(w), Ishan Kishan, Suryakumar Yadav, Saurabh Tiwary, Krunal Pandya, Kieron Pollard(c), Jayant Yadav, Nathan Coulter-Nile, Rahul Chahar, Trent Boult, Jasprit Bumrah