ഐപിഎല്‍ നാലാം കിരീടം ലക്ഷ്യമാക്കി മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടുന്നു. ഇന്ന് ഹൈദ്രാബാദില്‍ നടക്കുന്ന ഫൈനലില്‍ ടോസ് നേടി മുംബൈ നായകന് രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ കീഴടക്കിയ അതേ ടീമില്‍ ഒരു മാറ്റമാണ് മുംബൈ വരുത്തിയിരിക്കുന്നത്. ജയന്ത് യാദവിനു പകരം മിച്ചല്‍ മക്ലെനാഗന് മുംബൈ നിരയിലേക്ക് എത്തുന്നു. അതേ സമയം ചെന്നൈ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.
മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഇഷാന്ത് കിഷന്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, രാഹുല്‍ ചഹാര്‍, മിച്ചല്‍ മക്ലെനാഗന്, ജസ്പ്രീത് ബുംറ, ലസിത് മലിംഗ
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഫാഫ് ഡു പ്ലെസി, ഷെയിന്‍ വാട്സണ്, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, എംഎസ് ധോണി, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ഹര്ഭജന് സിംഗ്, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഇമ്രാന് താഹിര്‍