സെക്കൻഡ് ഡിവിഷൻ, ട്രാവു കിരീടത്തിലേക്ക് അടുക്കുന്നു

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ട്രാവു തങ്ങളുടെ വിജയ പരമ്പര തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ലോൺസ്റ്റാർ കാശ്മീരിനെ തോൽപ്പിച്ച ട്രാവു സെക്കൻഡ് ഡിവിഷൻ കിരീടത്തോട് അടുത്തു. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരി ഗോളിനാണ് ട്രാവു ജയിച്ചത്. കളിയുടെ അവസാന മിനുട്ടിൽ ഡിഫൻഡറായ എംഗറായിപാം ആണ് ട്രാവുവിനായി ഗോൾ നേടിയത്.

ട്രാവുവിന്റെ തുടർച്ചയായ നാലാം വിജയമാണിത്. ഈ വിജയത്തോടെ 12 പോയന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ് ട്രാവു. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരു പോയന്റ് നേടിയാൽ തന്നെ ട്രാവുവിന് കിരീടം ഉറപ്പിക്കാം.

Advertisement