ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ക്യാപ്റ്റന്‍ ധോണി

Sports Correspondent

Ruturajgaikwaddevonconway
Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് വിജയിച്ചാൽ രണ്ടാം സ്ഥാനം ഉറപ്പാണ്. മികച്ച റൺ റേറ്റിൽ വിജയിച്ചാൽ ഒന്നാം സ്ഥാനവും ലഭിയ്ക്കും. അതേ സമയം ആറ് പോയിന്റുള്ള പഞ്ചാബിന് ടോപ് ഫോറിലേക്ക് എത്തുവാനുള്ള അവസരാമാണ് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ.

പഞ്ചാബ് നിരയിലേക്ക് ഹര്‍പ്രീത് സിംഗ് ഭാട്ടിയ ടീമിലേക്ക് വരുമ്പോള്‍ ഗൂര്‍നൂര്‍ ബ്രാറിന് ടീമിലെ സ്ഥാനം നഷ്ടമാകുന്നു. ചെന്നൈ നിരയിൽ മാറ്റങ്ങളൊന്നുമില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Matheesha Pathirana, Tushar Deshpande, Maheesh Theekshana

പഞ്ചാബ കിംഗ്സ്: Atharva Taide, Shikhar Dhawan(c), Liam Livingstone, Sikandar Raza, Sam Curran, Jitesh Sharma(w), Shahrukh Khan, Harpreet Singh Bhatia, Kagiso Rabada, Rahul Chahar, Arshdeep Singh