കോവിഡ് വ്യാപനമല്ല കാലവർഷം തടസ്സം സൃഷ്ടിക്കുമെന്നതിനാലാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഐപിഎൽ മാറ്റിയതെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബയോ ബബിളിൽ കോവിഡ് വന്നതിനെത്തുടർന്നായിരുന്നു ഐപിഎൽ പാതി വഴിയിൽ നിർത്തേണ്ടി വന്നത്. എന്നാൽ വീണ്ടും സെപ്റ്റംബർ മാസത്തിൽ ഐപിഎൽ പുനരാരംഭിക്കുമ്പോൾ മൺസൂൺ സീസണായതിനാലാണ് ഇന്ത്യയിൽ ടൂർണ്ണമെന്റ് നടത്താൻ പറ്റാത്ത സാഹചര്യം വന്നതെന്നും യുഎഇയിലേക്ക് മാറ്റിയതും എന്ന് ജയ് ഷാ പറഞ്ഞു.
മുംബൈയിലോ അഹമ്മദാബാദിലോ മൺസൂൺ കാലത്ത് എങ്ങനെ ഒരു കളി നടത്താനാകുമെന്നും അതിൽ യാതൊരു യുക്തി ബോധവുമില്ലെന്നാണ് ജയ് ഷാ പറഞ്ഞത്. ബിസിസിഐയുടെ പ്രത്യേക യോഗത്തിലാണ് ഐപിഎൽ യുഎഇയിലേക്ക് മാറ്റുവാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇന്ത്യയിൽ കോവിഡ് സാഹചര്യത്തിൽ വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഐപിഎൽ ഇവിടെ പുനരാരംഭിക്കുക അസാധ്യമാകുവാനുള്ള പ്രധാന കാരണം അതാണെങ്കിലും മൺസൂണിനെയാണ് ബിസിസിഐയുടെ സെക്രട്ടറി പ്രധാന വില്ലനായി കണക്കാക്കുന്നത്.