സിൽവ ചെൽസിയിൽ തുടരും, ടൂഹലിനു പുതിയ കരാർ ഉടൻ

Thiago Silva Thomas Tuchel Chelsea

ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ വെറ്ററൻ പ്രതിരോധ താരം തിയാഗോ സിൽവ ചെൽസിയിൽ ഒരു വർഷം കൂടി തുടരുമെന്ന് ഉറപ്പായി. ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസി ഉറപ്പിച്ചതോടെ ഒരു വർഷം കൂടി താരത്തിന്റെ കരാർ നീട്ടാനുള്ള തീരുമാനം ചെൽസി എടുക്കുകയായിരുന്നു.

കൂടാതെ ചെൽസി പരിശീലകൻ തോമസ് ടൂഹലിന്റെ കരാറും ചെൽസി പുതുക്കും. പുതിയ കരാർ പ്രകാരം ടൂഹൽ 2023 വരെ ചെൽസിയിൽ തുടരും. കൂടാതെ ഒരുവർഷം കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്. നേരത്തെ 18 മാസത്തെ കരാറിലാണ് തോമസ് ടൂഹൽ ചെൽസിയിൽ എത്തിയത്. ചെൽസിയെ ടോപ് ഫോറിൽ എത്തിക്കുകയും ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുകയും ചെയ്തതോടെയാണ് ടൂഹലിന് പുതിയ കരാർ നൽകാൻ ചെൽസി തീരുമാനിച്ചത്.

Previous articleബുംറയോ ബോൾട്ടോ മികച്ചത്, വ്യക്തമായ ഉത്തരമില്ലെന്ന് മൈക്കൽ വോൺ
Next articleകോവിഡ് അല്ല കാലവർഷം കാരണമാണ് ഐപിഎൽ ഇന്ത്യയിൽ നിന്ന് മാറ്റിയത് – ജയ് ഷാ