മൊഹ്സിന്‍ യൂ ഹീറോ!!! ടിം ഡേവിഡിന്റെ ഇന്നിംഗ്സിനും മുംബൈ രക്ഷിക്കാനായില്ല, അവസാന ഓവറിൽ 11 റൺസ് പ്രതിരോധിച്ച് ലക്നൗ

Sports Correspondent

Yashthakkurskysurya
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി നൽകി ലക്നൗ സൂപ്പര്‍ ജയന്റ്സ്. അവസാന ഓവറിൽ 11 റൺസ് വിജയിക്കുവാന്‍ വേണ്ട ഘട്ടത്തിൽ മൊഹ്സിന്‍ ഖാന്‍ വെറും 5 റൺസ് വിട്ട് നൽകിയപ്പോള്‍ 5 റൺസ് വിജയത്തോടെ ലക്നൗ പ്ലേ ഓഫിന് അടുത്തേക്ക് എത്തി. 178 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 172 റൺസ് മാത്രമേ 5 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.

Ishankishan

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 58 റൺസാണ് മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ നേടിയത്. പത്താം ഓവറിൽ രോഹിത് ശര്‍മ്മയെ രവി ബിഷ്ണോയി പുറത്താക്കിയാണ് മുംബൈയുടെ 92 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്. 37 റൺസാണ് രോഹിത് നേടിയത്. അവസാന പത്തോവറിൽ 86 റൺസായിരുന്നു 9 വിക്കറ്റ് കൈവശമുണ്ടായിരുന്ന മുംബൈ നേടേണ്ടിയിരുന്നത്.

Ravibishnoi

ബിഷ്ണോയി തന്റെ തൊട്ടടുത്ത ഓവറിൽ 39 പന്തിൽ 59 റൺസ് നേടിയ ഇഷാന്‍ കിഷനെയും പുറത്താക്കി. ബിഷ്ണോയി തന്റെ തൊട്ടടുത്ത ഓവറിൽ 39 പന്തിൽ 59 റൺസ് നേടിയ ഇഷാന്‍ കിഷനെയും പുറത്താക്കി. 12-13 ഓവറുകളിൽ വെറും 4 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ മുംബൈയുടെ ലക്ഷ്യം അവസാന ഏഴോവറിൽ 71 റൺസായി മാറി.

യഷ് താക്കൂര്‍ 7 റൺസ് മാത്രം നേടിയ സൂര്യകുമാര്‍ യാദവിനെ വീഴ്ത്തിയപ്പോള്‍ മുംബൈയ്ക്ക് അത് വലിയ തിരിച്ചടിയായി. അവസാന നാലോവറിൽ 47 റൺസ് വേണ്ടിയിരുന്ന മുംബൈയ്ക്ക് നെഹാൽ വദേരയുടെ വിക്കറ്റ് നഷ്ടമായി. മൊഹ്സിന്‍ ഖാനായിരുന്നു വിക്കറ്റ്.

ടിം ഡേവിഡിന് കൂട്ടായി വിഷ്ണു വിനോദ് എത്തിയപ്പോള്‍ 3 ഓവറിൽ 39 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. 18ാം ഓവറിൽ വിഷ്ണു വിനോദിനെ മുംബൈയ്ക്ക് നഷ്ടമായി. യഷ് താക്കൂറിനായിരുന്നു വിക്കറ്റ്. 19ാം ഓവര്‍ എറിഞ്ഞ നവീന്‍ ഉള്‍ ഹക്കിനെ 2 സിക്സും ഒരു ഫോറിനും ടിം ഡേവിഡ് പായിച്ചപ്പോള്‍ അവസാന ഓവറിൽ മുംബൈയുടെ ലക്ഷ്യം വെറും 11 റൺസായി മാറി. 19 റൺസാണ് ഓവറിൽ നിന്ന് പിറന്നത്.

അവസാന ഓവറിൽ 11 റൺസ് മാത്രം വേണ്ടപ്പോള്‍ ടിം ഡേവിഡിനെയും കാമറൺ ഗ്രീനിനെയും കാഴ്ചക്കാരാക്കി തകര്‍പ്പന്‍ ബൗളിംഗ് മൊഹ്സിന്‍ ഖാന്‍ പുറത്തെടുത്തപ്പോള്‍ 5 റൺസിന്റെ വിജയം ലക്നൗ നേടി. ടിം ഡേവിഡ് 19 പന്തിൽ32 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ടീമിനെ വിജയത്തിന് തൊട്ടരികിലെത്തിച്ചുവെങ്കിലും താരത്തിനും അവസാന ഓവറിൽ പിഴയ്ക്കുകയായിരുന്നു.