മുംബൈ ഇന്ത്യൻസിന് 100 കോടിയുടെ സ്പോൺസർഷിപ്പ്‍, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്പോർട്സ് ഫ്രാഞ്ചസി

Jyotish

ചരിത്രമെഴുതി മുംബൈ ഇന്ത്യൻസ്. 100 കോടിയുടെ സ്പോൺസർഷിപ്പ്‍ നേടുന്ന ഇന്ത്യയിലെ ആദ്യ സ്പോർട്സ് ഫ്രാഞ്ചസിയായി മാറി മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ പ്രീമിയർ ലിഗ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഇന്ത്യൻസ് ഹോട്ടൽ ശൃംഖലയായ മരിയറ്റ് ബോണ്വോയുമായി മൂന്ന് വ്ർഷത്തെ കരാറിൽ ഒപ്പിട്ടതിന് ശേഷമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മാരിയറ്റിന് പിന്നാലെ ആസ്ട്രൽ പൈപ്സും മുംബൈ ഇന്ത്യൻസുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. മാരിയറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക്, എൻ എഫ് എൽ, എൻബിഎ എന്നിവരുടെ സ്പോൺസർമാരാണ്. 809 കോടിയാണ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ വാല്യൂ.