ആഴ്‌സണൽ താരം അലക്‌സാണ്ടർ ലാകസെറ്റക്ക് കോവിഡ്

ആഴ്‌സണൽ മുന്നേറ്റ നിര താരം അലക്‌സാണ്ടർ ലാകസെറ്റക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വരുന്ന മത്സരങ്ങളിൽ ആഴ്‌സണലിന് ഫ്രഞ്ച് താരത്തിന്റെ സേവനം നഷ്ടമാകും.

സമീപകാലത്ത് ആഴ്‌സണലിന്റെ മുന്നേറ്റത്തിൽ പ്രധാന താരവും ക്യാപ്റ്റനും ആയ ലാകസെറ്റ മോശം പ്രകടനങ്ങൾ കൊണ്ടു വലിയ വിമർശനം ആണ് നേരിട്ടത്. ടോപ് ഫോർ തേടുന്ന ആഴ്‌സണലിന് ഇത് തിരിച്ചടിയാവും.