മുംബൈയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടുവെങ്കിലും തിലക് വര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ടിം ഡേവിഡ് എന്നിവരുടെ ബാറ്റിംഗ് മികവ് ഡൽഹി സ്കോറിന് 10 റൺസ് അകലെ വരെ ടീമിനെ എത്തിയ്ക്കുവാന്‍ സഹായിച്ചു. അവസാന ഓവറിൽ 25 റൺസ് ലക്ഷ്യം ക്രീസിൽ തിലക് വര്‍മ്മ നിൽക്കുമ്പോള്‍ സാധ്യമായിരുന്നുവെങ്കിലും ഓവറിലെ ആദ്യ പന്തിൽ താരം റണ്ണൗട്ടായതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. 258 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 247/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.
രോഹിത് ശര്‍മ്മയെയും സൂര്യകുമാര്‍ യാദവിനെയും ഖലീൽ അഹമ്മദ് പുറത്താക്കിയപ്പോള്‍ ഇഷാന്‍ കിഷനെ മുകേഷ് കുമാര്‍ ആണ് പുറത്താക്കിയത്. കിഷന്‍ 14 പന്തിൽ 20 റൺസ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 13 പന്തിൽ 26 റൺസാണ് നേടിയത്. 65/3 എന്ന സ്കോറാണ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മുംബൈ നേടിയത്.
തിലക് വര്‍മ്മ 25 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ആറാം വിക്കറ്റ് കൂട്ടുകെട്ട് ലക്ഷ്യം നാലോവറിൽ 71 റൺസാക്കി മാറ്റി. എന്നാൽ റാസിഖ് സലാം എറിഞ്ഞ 17ാം ഓവറിൽ വെറും 7 റൺസ് മാത്രം പിറന്നപ്പോള്‍ അവസാന മൂന്നോവറിലെ ലക്ഷ്യം 64 റൺസായിരുന്നു.
മുകേഷ് കുമാറിനെ 18ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ രണ്ട് സിക്സുകള്‍ക്കും ഒരു ഫോറിനും പറത്തിയ ഡേവിഡ് എന്നാൽ അടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. തീരുമാനം റിവ്യൂ ചെയ്തുവെങ്കിലും ടിം ഡേവിഡിന് മടങ്ങി പോകേണ്ടി വന്നു. 17 പന്തിൽ 37 റൺസ് ഡേവിഡ് നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് അതിവേഗത്തിൽ 70 റൺസാണ് നേടിയത്.
ഓവറിലെ അവസാന പന്തിൽ തിലക് വര്‍മ്മ സിക്സര്‍ നേടിയപ്പോള്‍ രണ്ടോവറിലെ ലക്ഷ്യം 41 റൺസായിരുന്നു. 19ാം ഓവര്‍ എറിയാനെത്തിയ റാസിഖിനെ രണ്ടാം പന്തിൽ നബി അതിര്‍ത്തി കടത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ താരത്തെ പുറത്താക്കി റാസിഖ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി.
ഓവറിലെ അവസാന പന്തിൽ തിലക് വര്‍മ്മ സിക്സര്‍ നേടിയപ്പോള്‍ രണ്ടോവറിലെ ലക്ഷ്യം 41 റൺസായിരുന്നു. 19ാം ഓവര്‍ എറിയാനെത്തിയ റാസിഖിനെ രണ്ടാം പന്തിൽ നബി അതിര്‍ത്തി കടത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ താരത്തെ പുറത്താക്കി റാസിഖ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. ക്രീസിലെത്തിയ പിയൂഷ് ചൗള റാസിഖിനെ സിക്സര്‍ പറത്തിയപ്പോള്‍ അവസാന പന്തിൽ തിലക് വര്‍മ്മ 3 റൺസ് നേടി സ്ട്രൈക്ക് നിലനിര്‍ത്തി. ഓവറിൽ നിന്ന് 16 റൺസ് വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 25 റൺസായിരുന്നു.
32 പന്തിൽ 63 റൺസ് നേടിയ തിലക് വര്‍മ്മ അവസാന ഓവറിലെ ആദ്യ പന്തിൽ റണ്ണൗട്ടായതോടെ മുംബൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 247/9 എന്ന സ്കോറിൽ മുംബൈയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഡൽഹി തങ്ങളുടെ അഞ്ചാം ജയത്തോടെ പത്ത് പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.