ബെഹ്രൻഡോഫിനും മകോയിക്കും അടിസ്ഥാന വില മാത്രം

ഓസ്ട്രേലിയൻ ഇടംകയ്യൻ ബൗളർ ജേസൺ ബെഹ്രൻഡോഫിനെ ആർ സി ബി സ്വന്തമാക്കി. 75 ലക്ഷത്തിനാണ് താരം ആർ സി ബിയിൽ എത്തുന്നത്. താരത്തിന്റെ അടിസ്ഥാന വിലയും ഇതായിരുന്നു. വേറെ ആരും താരത്തിനായി ബിഡ് ചെയ്തില്ല. 2019ൽ മുംബൈ ഇന്ത്യൻസിനായി ജേസൺ കളിച്ചിരുന്നു. താരം ഓസ്ട്രേലിയക്കായി 6 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

വെസ്റ്റിൻഡീസ് ബൗളർ ഒബദ് മെക്കോയിയെ രാജസ്ഥാൻ റോയൽസ് 75 ലക്ഷത്തിന് സ്വന്തമാക്കി. താരത്തിന്റെ അടിസ്ഥാന വിലയും ഇതായിരുന്നു. വേറെ ആരും താരത്തിനായി ബിഡ് ചെയ്തില്ല. താരം ആദ്യമായാണ് ഐ പി എല്ലിൽ എത്തുന്നത്.