ആദം മിൽനെ ഇനി ധോണിക്ക് ഒപ്പം

ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ആദം മിൽനെയെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. 1.9 കോടിക്കാണ് ആദം മിൽനെയെ സി എസ് കെ സ്വന്തമാക്കിയത്. താരത്തിന് 1.50 കോടി ആയിരുന്നു അടിസ്ഥാന വില. താരത്തിനായി പഞ്ചാബ് കിംഗ്സും സി എസ് കെക്ക് ഒപ്പം മത്സരിച്ചു. 29കാരനായ താരം അവസാന സീസണിൽ മുംബൈ ഇന്ത്യൻസിന് ഒപ്പം ആയിരുന്നു. മുമ്പ് ആർ സി ബിക്ക് ആയും താരം കളിച്ചിട്ടുണ്ട്. ന്യൂസിലൻഡിനായി 31 അന്താരാഷ്ട്ര ടി20 മത്സര‌ങ്ങൾ താരം കളിച്ചിട്ടുണ്ട്.