ഇന്നലെ ലക്നൗവിന്റെ ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ 16 ഓവര്‍ പിന്നിടുമ്പോള്‍ 117/3 എന്ന നിലയിലായിരുന്ന ടീമിനെ അവസാന നാലോവറിൽ 60 റൺസ് നേടി 177 റൺസിലേക്ക് എത്തിച്ചതിന് പിന്നിലെ ക്രെഡിറ്റ് മുഴുവന്‍ മാര്‍ക്കസ് സ്റ്റോയിനിസിനായിരുന്നു. തന്റെ ആദ്യ 35 പന്തിൽ നിന്ന് വെറും 45 റൺസ് നേടിയ താരം 35/3 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ ക്യാപ്റ്റന്‍ ക്രുണാൽ പാണ്ഡ്യയ്ക്കൊപ്പം തിരികെ ട്രാക്കിലെത്തിക്കുകയായിരുന്നു.
ക്രുണാൽ പരിക്കേറ്റ് പിന്മാറിയ ശേഷം താന്‍ നേരിട്ട അടുത്ത പന്ത്രണ്ട് പന്തിൽ നിന്ന് സ്റ്റോയിനിസ് നേടിയത് 44 റൺസായിരുന്നു. ഇത് ലക്നൗവിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. തുടര്‍ന്ന് 5 റൺസ് വിജയം നേടി ലക്നൗ തങ്ങളുടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിര്‍ത്തുകയായിരുന്നു.