ലഖ്നൗ സൂപ്പർ ജയന്റ്‌സിന്റെ സ്പീഡ്സ്റ്റർ മാർക്ക് വുഡ് തന്റെ മകളുടെ ജനനത്തിനായി ഇംഗ്ലണ്ടിലേക്ക് മടങ്ങി. താരം ഇനി ഈ സീസൺ ഐ പി എല്ലിൽ കളിക്കാൻ സാധ്യതയില്ല. ലഖ്നൗ സോഷ്യൽ മീഡിയ ചാനലുകളിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് വൂഡ് ഇംഗ്ലണ്ടിലേക്ക് പോകുന്നതായി അറിയിച്ചു. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് മടങ്ങിവരുമെന്ന് വുഡ് വീഡിയോയിൽ പറയുന്നുണ്ട് എങ്കിലും അതിനുള്ള സാധ്യത കുറവാണ്.

ഈ സീസണിൽ ആകെ 5 മത്സരങ്ങളിൽ മാത്രമെ വൂഡിന് അവസരം കിട്ടിയിട്ടുള്ളൂ. ഡെൽഹിക്ക് എതിരായ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വുഡ് നേടിയിട്ടുണ്ട്.
എന്റെ മകളുടെ ജനനത്തിനായാണ് താൻ പോകുന്നത് എന്നും. ഒരു നല്ല കാരണത്താൽ വീട്ടിലേക്ക് പോകുന്നത് എന്നതാണ് പ്രധാന എന്നും വൂഡ് പറഞ്ഞു. എനിക്ക് തിരികെ വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.














